COVID 19Latest NewsNewsInternational

ചൈനയിൽ പ്രളയത്തിന് പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമാകുന്നു : വിമാനത്താവളങ്ങൾ അടച്ചു

ബെയ്ജിംഗ് : ചൈനയിൽ മഹാപ്രളയത്തിന് പിന്നാലെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കൊറോണയുടെ ഡെൽറ്റ വകഭേദമാണ് അതിവേഗം വ്യാപിക്കുന്നത് എന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also : സംസ്ഥാനത്ത് അശാസ്ത്രീയമായി തുടരുന്ന ലോക്ക്ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി 

ചൈനയിലെ തിരക്കേറിയ നഗരങ്ങളിലൊന്നായ നാൻജിംഗിലാണ് വൈറസ് വ്യാപനം രൂക്ഷമാകുന്നത്. ജൂലൈ 20 വരെ നഗരത്തിൽ മാത്രം 200 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വേഗത്തിൽ രോഗവ്യാപനം കണ്ടെത്തുന്നതിനായി കൂട്ട പരിശോധനയും നടത്തിവരുന്നുണ്ട്. കർശനമായി മാസ്‌കുകൾ ധരിക്കണമെന്നും, ആളുകളുമായി ഇടപഴകുമ്പോൾ സമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

നാൻജിംഗിലെ വിമാനത്താവളം വഴി യാത്ര ചെയ്തവരിലാണ് രോഗവ്യാപനം കൂടുതലായുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ ആഗസ്റ്റ് 11 വരെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു. അതേസമയം വിമാനത്തിലെ ശുചീകരണ തൊഴിലാളികളാണ് രോഗവ്യാപനത്തിന് കാരണമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button