Latest NewsCameraNewsIndiaMobile PhoneTechnology

ഭാരത് കോളർ വികസിപ്പിച്ച് ഇന്ത്യ: ട്രൂകോളറിനേക്കാൾ മികച്ചത്

ന്യൂഡൽഹി: സ്വന്തമായി കോളർ ഐഡന്റിഫിക്കേഷൻ ആപ്പ് വികസിപ്പിച്ച് ഇന്ത്യ. ഭാരത് കോളർ എന്നാണു ആപ്പിന്റെ പേര്. ട്രൂകോളർ എന്ന കോളർ ഐഡിയുടെയും ബ്ലോക്കിംഗ് ആപ്ലിക്കേഷന്റെയും മികച്ച രൂപമാണ് ഭാരത് കോളർ. ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ട്രൂകോളർ, അതാണ് ഭാരത് കോളർ. ഭാരത് കോളർ ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുമെന്നും പ്രവർത്തനമികവിൽ ട്രൂകോളറിനേക്കാൾ മികച്ച് നിൽക്കുന്നതാണെന്നും ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു.

ബാംഗ്ലൂരിലെ പ്രശസ്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ (ഐഐഎം) പൂർവ്വ വിദ്യാർത്ഥിയായ പ്രജ്വൽ സിൻഹയാണ് ഭാരത് കോളർ നിർമ്മിച്ചത്. അതിന്റെ സഹസ്ഥാപകൻ കുനാൽ പസ്രിച്ചയാണ്. 2020 ലെ ദേശീയ സ്റ്റാർട്ടപ്പ് അവാർഡ് ജേതാക്കളായിരുന്നു സിൻഹയും പസ്രിച്ചയും. ഉപയോക്താക്കളുടെ ആശയവിനിമയം സുരക്ഷിതവും സൗകാര്യത പാലിക്കുന്നതുമായിരിക്കുമെന്ന് ഇവർ അവകാശപ്പെടുന്നു.
ആപ്ലിക്കേഷൻ പ്ലേസ്റ്റോറിലും ഐഒഎസിലും സൗജന്യമായി ലഭ്യമാണ്. നിലവിൽ 6,000 ആളുകൾ ആപ്പ് ഇതിനോടാകം ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

ഭാരത്കോളറിന്റെ സവിശേഷതകൾ

ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് അനുസരിച്ച്, ഭാരത് കോളർ അതിന്റെ സെർവറിൽ ഉപയോക്താക്കളുടെ കോൺടാക്റ്റുകളും കോൾ ലോഗുകളും സൂക്ഷിച്ച് വെക്കുന്നില്ല. അവരുടെ സ്വകാര്യതയെ ഇത് ബാധിക്കില്ല. കൂടാതെ, ഓർഗനൈസേഷനിലെ ജീവനക്കാർക്ക് ഉപയോക്താക്കളുടെ ഫോൺ നമ്പറുകളുടെ ഒരു വിവരവും ശേഖരിക്കാൻ സാധിക്കില്ല. അത്തരം ഡാറ്റകളിലേക്കൊന്നും ഇവർക്ക് ആക്സസ് ഇല്ല. ഭാരത്കോളറിന്റെ എല്ലാ ഡാറ്റയും എൻക്രിപ്റ്റ് ചെയ്ത ഫോർമാറ്റിലാണ് സംഭരിച്ചിരിക്കുന്നത്. ആർക്കും അതിന്റെ സെർവർ ഇന്ത്യക്ക് പുറത്ത് ഉപയോഗിക്കാൻ കഴിയില്ല. ഇംഗ്ലീഷിന് പുറമേ, ഹിന്ദി, മറാത്തി, തമിഴ്, ഗുജറാത്തി തുടങ്ങിയ ഭാഷകളിലും ആപ്ലിക്കേഷൻ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button