ThiruvananthapuramCOVID 19KeralaNattuvarthaLatest NewsNews

ട്രിപ്പിള്‍ ലോക്ക്ഡൗൺ പിൻ വലിക്കുമോ? കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗണ്‍ പിന്‍വലിക്കുന്നതിനൊപ്പം രാത്രി കാല കര്‍ഫ്യുവും പിന്‍വലിക്കുന്നില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന.
കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും തീരുമാനം ഉണ്ടാവുക.

Also Read:സ്ത്രീകൾ ജോലി ചെയ്യുന്നത് ഇഷ്ടമല്ല, അഫ്ഗാൻ യുവാവ് ജർമനിയിൽ വനിതയെ കുത്തിപ്പരിക്കേൽപ്പിച്ചു

ഉച്ചക്ക് മൂന്നരക്കാണ് യോഗം ചേരുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഞായറാഴ്ച ലോക് ഡൗണും രാത്രികര്‍ഫ്യുവും പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ രാജ്യത്തെ പല വിദഗ്ധരും നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാകും സര്‍ക്കാര്‍ ഇളവുകളില്‍ തീരുമാനമെടുക്കുക.

അതേസമയം, മുൻ ദിവസങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കോവിഡ് കേസുകൾ കുറയുന്നുണ്ട്. വാക്‌സിനേഷനും കൃത്യമായ രീതിയിൽ നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button