Latest NewsNewsIndia

കഴിഞ്ഞ 7 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ നേതാക്കളെ നഷ്ടമായ പാര്‍ട്ടി കോണ്‍ഗ്രസ് : ഏറ്റവും കൂടുതൽ നേട്ടം ബിജെപിക്ക്

ന്യൂഡൽഹി : കഴിഞ്ഞ 7 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ നേതാക്കളെ നഷ്ടമായ പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ 399 നേതാക്കളാണ് കോണ്‍ഗ്രസ് വിട്ട് മറ്റുള്ള പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Read Also : താലിബാനെ വിമർശിച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ട യുവാവിനെ ക്രൂരമായി മർദ്ദിച്ച് എസ് ഡി പി ഐ പ്രവർത്തകർ 

2014-2021 കാലയളവില്‍ നടന്ന വോട്ടെടുപ്പില്‍ 222 ഇലക്ടറല്‍ സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസില്‍ നിന്ന് മറ്റ് പാര്‍ട്ടികളില്‍ ചേരുകയും 177 എം.പിമാരും എം.എല്‍എ.മാരും പാര്‍ട്ടി വിടുകയും ചെയ്തതായി നാഷണല്‍ ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നിവയുടെ വിശകലനം കാണിക്കുന്നു.

2014 ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്. 2014 മുതല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 111 സ്ഥാനാര്‍ത്ഥികളും 33 എം.പിമാരും എം.എല്‍.എമാരും നഷ്ടമായി. എന്നാല്‍ 253 സ്ഥാനാര്‍ത്ഥികളും 173 എം.പിമാരും എം.എല്‍.എമാരും അവരുടെ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ എത്തി.

കോണ്‍ഗ്രസിലേക്ക് 115 സ്ഥാനാര്‍ത്ഥികളും 61 എം.പിമാരും എം.എല്‍.എമാരും മറ്റ് പാര്‍ട്ടികളില്‍ നിന്ന് എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button