Latest NewsNewsIndia

ഗ്യാവ്യാപി മോസ്‌ക്ക് സംബന്ധിച്ച സര്‍വേ നിര്‍ത്തിവെയ്ക്കണം : അലഹാബാദ് ഹൈക്കോടതി

ലക്നൗ: ഗ്യാവ്യാപി മോസ്‌ക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണെന്നറിയാന്‍ നടത്തുന്ന സര്‍വേ നിര്‍ത്തി വെയ്ക്കാന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
കീഴ്‌ക്കോടതിയുടെ നിരീക്ഷണത്തിനെതിരെ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസ് പ്രകാശ് പാഡിയ ഈ വിഷയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ നടപടികളും നിര്‍ത്തി വെയ്ക്കാന്‍ ഉത്തരവിട്ടു.

Read Also : താലിബാനെ വിമർശിച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ട യുവാവിനെ ക്രൂരമായി മർദ്ദിച്ച് എസ് ഡി പി ഐ പ്രവർത്തകർ

ഈ വര്‍ഷം ഏപ്രിലില്‍ ഇവിടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് വാരണാസി കോടതിയാണ് സര്‍വേയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. 2019 ല്‍ ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഗ്യാന്‍വ്യാപി മോസ്‌ക്കുമായി ബന്ധപ്പെട്ട് സര്‍വേ നടത്താന്‍ എഎസ്ഐ യോട് വാരണാസി കോടതി നിര്‍ദ്ദേശിച്ചത്. സമിതിയിലെ രണ്ടുപേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുളളവര്‍ ആയിരിക്കണമെന്ന് പ്രത്യേകം പറയുകയും ചെയ്തിരുന്നു.

പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ ആദ്യ പരിശോധന മോസ്‌ക്ക് സ്ഥിതി ചെയ്യുന്നത് പുരാതന ക്ഷേത്രത്തിന് മുകളിലാണോ എന്ന് കണ്ടു പിടിക്കുകയായിരുന്നു. രണ്ടാമത്തേത് മോസ്‌ക്ക് മറ്റേതെങ്കിലും മതവുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങള്‍ക്ക് മുകളിലായിരുണോ എന്നതുമായിരുന്നു. ഇതേ തുടര്‍ന്ന് വഖഫ് ബോര്‍ഡും ഗ്യാന്‍വ്യാപി മോസ്‌ക്ക് ട്രസ്റ്റും അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് പുരാതന വിശ്വേശ്വര ക്ഷേത്രം തകര്‍ത്ത് അതിന് മുകളില്‍ നിര്‍മ്മിച്ചതാണ് ഗ്യാവ്യാപി മോസ്‌ക്ക് എന്ന് 1991 ല്‍ ഒരു വിഭാഗം ജനങ്ങള്‍ കേസ് നല്‍കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button