KeralaLatest NewsNewsIndia

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് പിന്തുണയുമായി റസൂൽ പൂക്കുട്ടി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട് ഡല്‍ഹി ജുമാ മസ്ജിദില്‍ എത്തിയ  ഭീം ആര്‍മി  നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ചിത്രം പങ്കുവച്ച് റസൂല്‍ പൂക്കുട്ടി. ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ രാജ്യം കഴിഞ്ഞ ദിവസം കണ്ടത് മാറുന്ന ഇന്ത്യയുടെ മുഖമാണെന്നും രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം പള്ളിയില്‍ നിന്നും ഒരു ദളിത്  ഹിന്ദു നേതാവ് പുറത്ത് വരുന്നു. ആ കൈകളില്‍ ഖുര്‍ആനോ ഗീതയോ ആയിരുന്നില്ല, ഇന്ത്യന്‍ ഭരണഘടനയായിരുന്നുവെന്നും റസൂല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ് ആയിരക്കണക്കിനാളുകള്‍ എത്തിയ ജമാ മസ്ജിദിന്‍റെ ഗേറ്റുകളില്‍ ഒന്ന്  പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. ഇതോടെ നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ ഒന്നാമത്തെ ഗേറ്റില്‍  തടിച്ചുകൂടി. പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖര്‍ ആസാദിനെ ജുമാ മസ്ജിദിന്  പുറത്തുവച്ച് പൊലീസ് പിടികൂടി. പ്രതിഷേധവുമായി ജനങ്ങള്‍ എത്തിയതോടെ പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആള്‍ക്കൂട്ടത്തിനു സമീപമെത്തിയത്. ആസാദിനെ വീണ്ടും കസ്റ്റഡിയിലെടുക്കാന്‍ ശ്രമം ഉണ്ടായെങ്കിലും ജനങ്ങള്‍ ഇടപെട്ടു തടയുകയായിരുന്നു. ‘രാവണ്‍’ എന്ന പേരിൽ ജനപ്രിയനാണ് ഈ ദളിത് നേതാവ്.

 

https://www.facebook.com/photo.php?fbid=10156964881621699&set=a.10150923983956699&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button