India

ഗീതയെ തിരിച്ച് നല്‍കണമെന്ന് പാകിസ്ഥാന്‍

ന്യൂഡല്‍ഹി‍: 13 വര്‍ഷം മുന്‍പ് പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് വഴി തെറ്റിപോയ ശേഷം ഇന്ത്യയില്‍ തിരികെയെത്തിയ ഗീതയെന്ന പെണ്‍കുട്ടിയെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. പ്രമുഖ പാകിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ അന്‍സാര്‍ ബേണിയാണ് ഇക്കാര്യം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരിക്കുന്നത്. ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഊര്‍ജിത ശ്രമം നടത്തി വരെവേയാണ് പാകിസ്ഥാന്‍ മനുഷ്യാവകാശ ഗ്രൂപ്പിന്റെ പുതിയ നീക്കം.

ഇന്ത്യന്‍ സര്‍ക്കാരും സര്‍ക്കാരും സുഷമ സ്വരാജും ചേര്‍ന്നായിരുന്നു ഗീതയെ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ എടുത്തത്. എന്നാല്‍ മാതാപിതാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. ഗീത മകളാണെന്ന് പറഞ്ഞ് മൂന്ന് ദമ്പതികള്‍ എത്തിയെങ്കിലും ഇവരെ തിരിച്ചറയുന്നതിന് ഗീതയ്ക്ക് സാധിച്ചില്ല. ഗീത ഇന്ത്യയില്‍ എത്തിയിട്ട് എട്ട് മാസമായിട്ടും കേന്ദ്ര സര്‍ക്കാരിന് വേണ്ടത്ര നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല, ഗീതയെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിച്ചിരുന്നില്ല. എന്നീ കാരണങ്ങളാണ് സിന്ധ് ഹൈക്കോടതിയില്‍ അന്‍സാര്‍ ബേണി നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്.

കുട്ടിയുടെ മാതാപിതാക്കളെ കണ്ടെണമെന്നാവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സുഷമ സ്വരാജ് കത്തെഴുതിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ്‌ പറഞ്ഞു. ഗീതയുടെ വിവിധ വര്‍ഷങ്ങളിലെ ഫോട്ടോകളും മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ ഗീത നല്‍കിയ സൂചനകള്‍ അനുസരിച്ചുള്ള സ്ഥലങ്ങളെക്കുറിച്ചും കത്തില്‍ പറഞ്ഞിട്ടുണ്ട്. ഇത് ജില്ലാ, പഞ്ചായത്ത്‌ തലങ്ങളിലെ അധികൃതര്‍ക്ക് കൈമാറാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പഞ്ചായത്തിലും ഗീതയുടെ പഴയ ചിത്രങ്ങള്‍ പതിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വികാസ് സ്വരൂപ്‌ പറഞ്ഞു.

ബീഹാര്‍ സ്വദേശിനിയായ ഗീത 13 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് വഴിതെറ്റി പോയത്. കേള്‍വിയും സംസാരശേഷിയും ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് തിരിച്ചെത്തിയും മാതാപിതാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പാഴാവുകയായിരുന്നു.

shortlink

Post Your Comments


Back to top button