Kerala

കൊച്ചി മെട്രോ; സര്‍ക്കാരിന് ലാഭം 500 കോടി

കൊച്ചി: മെട്രോ നിര്‍മാണത്തില്‍ സര്‍ക്കാരില്‍ സര്‍ക്കാരിന് 500 കോടി രൂപയുടെ ലാഭം. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി.)ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോച്ചുകള്‍ കുറഞ്ഞ വിലയ്ക്കു കിട്ടിയതും നിര്‍മാണകരാര്‍ തുക 25 ശതമാനം കുറഞ്ഞതുമാണ് ലാഭം ലഭിക്കാന്‍ കാരണം. ഇതുവരെയുളള നിര്‍മാണത്തിന് പ്രതീക്ഷിച്ചതിലും 500 കോടി രൂപ കുറവാണു ചെലവായതെന്നു ഡി.എം.ആര്‍.സി വ്യക്തമാക്കി.

അല്‍സ്‌റ്റോമില്‍നിന്നു കുറഞ്ഞ വിലയ്ക്ക് കോച്ചുകള്‍ ലഭിച്ചതും സര്‍ക്കാരിന് ലാഭം വര്‍ദ്ധിപ്പിച്ചു. കൊച്ചി മെട്രോ കോച്ചുകളുടെ വില 8.4 കോടിയിലൊതുക്കി.കൂടാതെ എല്‍ ആന്‍ഡ് ടി ഉള്‍പ്പെടെയുളള വന്‍കിട കമ്പനികളില്‍നിന്നും കുറഞ്ഞ നിരക്കില്‍ നിര്‍മാണ കരാര്‍ കിട്ടിയതും,ഇലക്ട്രിക്കല്‍ സിഗ്‌നലിങ് ജോലികളും കുറഞ്ഞ തുകയ്ക്ക് ചെയ്യാനായതും സര്‍ക്കാരിന് നേട്ടമായി.

വന്‍കിട പദ്ധതികള്‍ക്ക് വിചാരിച്ചതിലും അധികം തുക ചെലവാകുമ്പോഴാണ് ഡിഎംആര്‍സി പ്രതീക്ഷിച്ചതിലും കുറഞ്ഞ തുകയ്ക്ക് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button