Gulf

കനത്ത മഴ: യു.എ.ഇ.യില്‍ വ്യാഴാഴ്ച സ്‌കൂളുകള്‍ക്ക് അവധി

ദുബായ്: കനത്ത മഴയെത്തുടര്‍ന്ന് യു.എ.ഇ.യിലെ വിദ്യാലയങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാല്‍ യു.എ.ഇ.യിലുള്ള കേരള സര്‍ക്കാരിന്റെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മാറ്റമുണ്ടാവില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.

മഴ തുടര്‍ന്നേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച പെയ്ത കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി. വാഹനഗതാഗതവും താറുമാറായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button