Latest NewsUAE

യുഎഇയില്‍ ‘ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

അബുദാബി: കനത്ത മഴയെ തുടർന്ന് യുഎഇയില്‍ ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്ന മിക്കയിടങ്ങളിലും പൊടിക്കാറ്റും ചൂടുമുണ്ടായി.പത്ത് മണിയോടെ നേരിയ തോതില്‍ തുടങ്ങിയ മഴ ശക്തിപ്രാപിച്ചു. അബുദാബി, ദുബായ് ഭാഗങ്ങളില്‍ കൂടിയ അന്തരീക്ഷ ഊഷ്മാവ് 20 ഡിഗ്രി സെല്‍ഷ്യസും പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ ഇത് 16 ഡിഗ്രി വരെയാകുമെന്നും വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ചയും മഴയുണ്ടാകുമെന്ന അറിയിപ്പുണ്ട്. ഇതേതുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button