NewsIndia

വരള്‍ച്ചയില്‍ വലയുന്ന ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാമെന്ന കേന്ദ്രവാഗ്ദാനം നിരസിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

വരള്‍ച്ചയാല്‍ വലയുന്ന ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡിലേക്ക് 10-വാഗണുകളടങ്ങിയ ജലതീവണ്ടി അയക്കാനുള്ള തയാറെടുപ്പുകള്‍ റെയില്‍വേ നടത്തുമ്പോള്‍ അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ആ സഹായം നിരസിച്ചു. തങ്ങള്‍ക്ക് ജലം കൊണ്ടുവരുന്ന ട്രെയിന്‍ അല്ല വേണ്ടത്, പകരം ജലവിതരണം നടത്താന്‍ കൂടുതല്‍ ടാങ്കറുകളാണ് വേണ്ടതെന്ന കാരണം പറഞ്ഞാണ് അഖിലേഷ് യാദവ് സര്‍ക്കാര്‍ കേന്ദ്രസഹായം നിരസിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ തന്നെ ഝാന്‍സി സ്റ്റേഷനില്‍ റെയില്‍വേയുടെ ജല തീവണ്ടി വാഗണുകളില്‍ വെള്ളം നിറച്ചു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തിന്‍റെ പേരില്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ആ സഹായം നിഷേധിച്ചതോടെ ഈ തീവണ്ടി എന്തുചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് റെയില്‍വേ അധികൃതര്‍.

ഇതിനിടെ വരള്‍ച്ച ബാധിത മേഖലയായ ബുന്ദേല്‍ഖണ്ഡില്‍ ആവശ്യത്തിനു വെള്ളം ഉണ്ടെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവകാശവാദമുന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button