KeralaNews

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ജിഷയുടെ വീട് ഇന്ന് സന്ദര്‍ശിക്കും

കൊച്ചി: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇന്ന് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ജിഷയുടെ വീട് സന്ദര്‍ശിക്കും. ഇന്നലെ രാത്രി ഏഴോടെ അദ്ദേഹം ആലുവ പൊലീസ് ക്ലബിലത്തെിയിരുന്നു. എ.ഡി.ജി.പി ബി. സന്ധ്യയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുകയും ചെയ്തു. ഇന്ന് രാവിലെ വീട് സന്ദര്‍ശിക്കുന്ന ഡി.ജി.പി അയല്‍വാസികളില്‍നിന്ന് മൊഴിയെടുക്കും. താലൂക്ക് ആശുപത്രിയിലുള്ള ജിഷയുടെ മാതാവ് രാജേശ്വരിയില്‍നിന്ന് മൊഴിയെടുക്കുമെന്നും സൂചനയുണ്ട്.

അതിനിടെ, രേഖാചിത്രവുമായി സാമ്യമുള്ളവരെ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചു. തിങ്കളാഴ്ച ഇവരുടെ രക്തസാമ്പിളുകള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ എത്തിക്കും. രേഖാചിത്രം പുറത്തുവിട്ടതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി ഫോണ്‍ വിളികളാണ് അന്വേഷണസംഘത്തെ തേടി എത്തുന്നത്. രേഖാചിത്രവുമായി സാമ്യമുള്ളവരെ കണ്ടെത്തിയെന്നു പറഞ്ഞാണ് വിളികള്‍. തൃശൂര്‍ പേരാമംഗലം അടക്കം ചില പൊലീസ് സ്റ്റേഷനുകളില്‍ ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരില്‍ രേഖാചിത്രവുമായി കൂടുതല്‍ സാമ്യമുള്ളവരെയാണ് ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button