NewsInternational

ധാക്കാ അക്രമകാരികള്‍ സമ്പന്നകുടുംബങ്ങളില്‍ നിന്നുള്ള ഉന്നത വിദ്യാഭ്യാസം ലഭിച്ചവര്‍!!!

രാജ്യത്തുണ്ടായ ആദ്യത്തെ വലിയ ഭീകരാക്രമണവുമായി ബംഗ്ലാദേശ് പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. ധാക്കയിലെ ഗുല്‍ഷന്‍ ക്വാര്‍ട്ടറിലുള്ള ഹോളി ആര്‍ട്ടിസാന്‍ ബേക്കറി കഫേയില്‍ വെള്ളിയാഴ്ച രാത്രി മുതലാണ്‌ 11-മണിക്കൂര്‍ നീണ്ടുനിന്ന ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തെക്കുറിച്ച് ലോകം അറിഞ്ഞയുടനെ ഇസ്ലാമിക് സ്റ്റേറ്റ് അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പക്ഷേ, ധാക്കാ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തയുടന്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഇതിനെതിരെ രംഗത്തെത്തി.

ഇസ്ലാമിക് സ്റ്റേറ്റിന്‍റെ അവകാശവാദം സ്ഥിരീകരിക്കാന്‍ കഴിയാത്തതാണെന്നായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നിലപാട്. അവരുടെ അഭിപ്രായത്തില്‍ ആക്രമണത്തിന്‍റെ തലേദിവസം മാത്രം തങ്ങള്‍ ആഗോളഭീകരസംഘടനയായി പ്രഖ്യാപിച്ച അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിഭാഗമാണ്‌ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

പക്ഷേ ബംഗ്ലാദേശി അഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍റെ പ്രസ്താവനയില്‍ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദികള്‍ രാജ്യത്ത് പത്ത് വര്‍ഷത്തിലേറെയായി നിരോധിക്കപ്പെട്ടിട്ടുള്ള ജമാത്തുള്‍ മുജാഹിദീന്‍ ആണെന്നായിരുന്നു പറഞ്ഞത്.

പക്ഷേ ശനിയാഴ്ച വൈകിട്ടോടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ഗ്ലോബല്‍ പ്രോഫിറ്റ്-ബേസ്ഡ് സംഘടനയായ സെര്‍ച്ച് ഫോര്‍ ഇന്‍റര്‍നാഷണല്‍ ടെററിസ്റ്റ് എന്‍റിറ്റീസ് (SITE) ഭീകരാക്രമണത്തില്‍ പങ്കെടുത്ത അഞ്ച് തീവ്രവാദികളുടേയും ഫോട്ടോ പ്രസിദ്ധീകരിച്ചു. മറ്റൊരു തീവ്രവാദ നിരീക്ഷണ സംഘടനയായ ടെറര്‍ മോണിട്ടര്‍ അഞ്ച് അക്രമകാരികളുടേയും പേരുകള്‍ സഹിതം വിവരങ്ങള്‍ വെളിപ്പെടുത്തി.

ടെറര്‍ മോണിട്ടര്‍ പറയുന്നതനുസരിച്ച് അബു ഒമര്‍, അബു സല്‍മാ, അബു റഹിം, അബു മുസ്ലിം, അബു മുഹരിബ് അല്‍-ബംഗാളി എന്നിവരാണ് ഭീകരാക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികള്‍. ഇവരെല്ലാം ധാക്ക നോര്‍ത്ത് സൗത്ത് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളായിരുന്നു. ഇവരെല്ലാം സമ്പന്നകുടുംബങ്ങളില്‍ നിന്നുള്ള, നല്ല സ്കൂളുകളില്‍ നിന്ന്‍ വിദ്യാഭ്യാസം ലഭിച്ച ഇരുപതിന് തൊട്ടുമുകളില്‍ മാത്രം പ്രായമുള്ള യുവാക്കളായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button