KeralaNews

നിയമസഭയില്‍ ‘ചിരിവര സഭ’

തിരുവനന്തപുരം : കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 141 എം.എല്‍.എമാരുടെയും കാരിക്കേച്ചറുകളുടെ പ്രദര്‍ശനം ജൂലായ് 12ന് കേരള നിയമസഭാ സമുച്ചയത്തില്‍ നടക്കും. ‘ചിരിവരസഭ’ എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

മന്ത്രിമാര്‍, എം.എല്‍എമാര്‍ എന്നിവര്‍ക്കൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന അമ്പതോളം കാര്‍ട്ടൂണിസ്റ്റുകളും പങ്കെടുക്കും.സഭാ കോംപ്ലക്‌സിലെ മെമ്പേഴ്‌സ് ലോഞ്ചില്‍ നടക്കുന്ന പരിപാടിയുടെ ഉത്ഘാടനം സഭ പിരിഞ്ഞ ശേഷം ഉച്ചയ്ക്ക് നടക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button