KeralaNews

പഞ്ഞമാസത്തെ ഭയന്ന് ഐ എ എസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: നാടിനെ നയിക്കേണ്ട ഐ എ എസ് ഉദ്യോഗസ്ഥർക്ക് കർക്കിടക മാസത്തെ പേടി. അന്ധവിശ്വാസമാണെങ്കിലും പുതിയ ചുമതലകൾ കർക്കിടത്തിൽ ഏൽക്കാൻ മടിച്ച്‌ ഐ എ എസ് ഉദ്യോഗസ്ഥർ. പുതിയ തസ്തികകളിലേക്ക് 10 കളക്ടർമാർ ഉൾപ്പടെ 19 ഐ എ എസ് ഉദ്യോഗസ്‌ഥരെയാണ് മാറ്റിയിരിക്കുന്നത്. 

ഉദ്യോഗസ്ഥർക്ക് ചുമതലയേൽക്കാൻ മലയാള വർഷം തുടങ്ങുന്ന ചിങ്ങം ഒന്നിനാണ് താല്പര്യം. ഉത്തരവ് വന്നതോടെയാണ് ചിലർ കർക്കിടക പ്രശ്‍നം ഉന്നയിച്ചത്. രണ്ടാഴ്ച കൂടിയേ ‘പഞ്ഞമാസം’ അവസാനിക്കാൻ ഉള്ളതിനാൽ പലരും ചുമതലയേൽക്കുന്നത് നീട്ടിവച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button