NewsIndia

ജെറ്റ് എയര്‍വേസില്‍ നിരക്കിളവ്

ദോഹ: ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസില്‍ നിരക്കിളവ്. ഇന്ത്യയിലേക്കും, ആസിയാന്‍, സാര്‍ക്ക് മേഖലയിലേക്കും സഞ്ചരിക്കുന്നവര്‍ക്ക് ബിസിനസ് ക്ലാസുകളിലാണ് ആറ് ദിവസത്തേക്ക് പ്രത്യേക നിരക്കിളവ് ലഭിക്കുക. ആഗസ്റ്റ് രണ്ടു മുതല്‍ എട്ടു വരെ വില്‍ക്കുന്ന ടിക്കറ്റുകളില്‍ പ്രീമിയര്‍ യാത്ര നടത്തുന്നവര്‍ക്കാണ് ഈ പുതിയ ആനുകൂല്യം ലഭിക്കുക. 15 ശതമാനം ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരിട്ടുള്ള വിമാനങ്ങള്‍ക്ക് മാത്രമേ നിരക്കിളവ് ലഭിക്കൂ എന്ന് ജെറ്റ് എയര്‍വേസ് ഖത്തര്‍ ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസന്‍ പറഞ്ഞു. ഫെയര്‍ ചോയ്സ് എന്ന സ്‌കീമില്‍ ജെറ്റ് എയര്‍വേസില്‍ ഇക്കോണമി,പ്രീമിയര്‍ ക്ലാസുകളില്‍ പുതിയ എട്ടു നിരക്കുകള്‍ ആഗസ്റ്റ് 17 മുതല്‍ ജെറ്റ് എയര്‍വേസ് അവതരിപ്പിക്കും എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button