International

വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

ഉഫ (റഷ്യ) ● ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. റഷ്യയിലെ ഉഫയിലാണ് സംഭവം. സോച്ചിയില്‍ നിന്ന് ഉഫ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന കരാസ് അവിയയുടെ KI 501 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാകോവ്ലേവ് യാക്-42 ഇനത്തിലുള്ള വിമാനത്തില്‍ 125 പേരാണ് ഉണ്ടായിരുന്നത്. ഇവരെ എമര്‍ജന്‍സി വാതില്‍ വഴി രക്ഷപ്പെടുത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ വിമാനത്തിന് സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.

Yak-2

shortlink

Related Articles

Post Your Comments

Related Articles


Back to top button