KeralaNews

ഹജ്ജിന് പോകാന്‍ നല്‍കിയ പണം തിരിച്ചു തന്നിട്ടില്ല; പിള്ള

കൊല്ലം : ഹജ്ജിന് പോകാനായി താന്‍ നല്‍കിയ പണം തനിക്കാരും തിരിച്ചു നല്‍കിയിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു കാര്യം സാന്ദര്‍ഭികമായി സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. അയാളുടെ പേരെനിക്ക് അറിയില്ല. വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ സദസിലുള്ള ആരോ ആണ് പേര് വിളിച്ചു പറഞ്ഞത്. അതില്‍ തനിക്ക് പങ്കില്ലെന്നും പിള്ള പറഞ്ഞു. കൊട്ടാരക്കര സുബെര്‍ മൗലവിയാണ് തനിക്ക് ഹജ്ജിനു പോകാനായി ബാലകൃഷ്ണപിള്ള നല്‍കിയ പണം അദ്ദേഹത്തിന് തിരിച്ചു നല്‍കിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.

കൊട്ടാരക്കര പള്ളിക്കല്‍ ഫാത്തിമ മന്‍സിലില്‍ സുബൈര്‍ മൗലവിക്കാണ് 20 വര്‍ഷങ്ങള്‍ക്ക് മുന്പ് 65000 രൂപ നല്‍കി സഹായിച്ചത് എന്ന വിവരമാണ് പിള്ള വെളിപ്പെടുത്തിയത്. എന്നാല്‍, തന്‍റെ പേരെടുത്ത് പറഞ്ഞത് ഏറെ വേദനിപ്പിച്ചുവെന്നും പണം പിള്ളയ്ക്ക് തിരിച്ചു നല്‍കിയെന്നും വ്യക്തമാക്കി സുബൈര്‍ മൗലവി രംഗത്തെത്തുകയായിരുന്നു. ഹജ്ജിന് പണം നല്‍കിയത് ‘നേര്‍ച്ച’യായി ആണെന്നും ഈ പണം തിരിച്ചു കിട്ടിയാലും അത് മറ്റാര്‍ക്കെങ്കിലും നല്‍കുമെന്നും തനിക്ക് ഇതുവരെ ഈ പണം ലഭിച്ചിട്ടില്ലെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button