KeralaNews

അധ്യാപികയുടെ മാനസിക പീഡനം : ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു

കോട്ടയം: സ്‌കൂളിലെ അധ്യാപികയുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു. മൂവാറ്റുപുഴ ഗവണ്മെന്റ്മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി പി.എ നന്ദനയാണ് മരിച്ചത്.ഗുരുതരമായ പൊള്ളലേറ്റ നന്ദന കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരിച്ചത്.

പരീക്ഷയ്ക്കെത്തിയ പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ച അധ്യാപകര്‍ കത്ത് കണ്ടെത്തിയെന്ന് ആരോപിച്ച് മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി മണ്ണെണ്ണ ദേഹത്ത് ഒഴിച്ചശേഷം തീകൊളുത്തുകയായിരിന്നു.പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച അധ്യാപികയ്ക്കെതിരെ വാഴക്കുളം പോലീസ് കേസെടുത്തിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button