NewsIndiaInternational

ഇന്ത്യയുമായി നിരുപാധിക ചര്‍ച്ചയ്ക്ക് തയ്യാർ : പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി : ലോക രാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ വിജയത്തിലേക്ക്. ഇന്ത്യയുമായി നിരുപാധികം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.കശ്മീരിന്‍റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളെ ഇനിയും പിന്തുണയ്ക്കുമെന്നും, കശ്മീരില്‍ ഹിതപരിശോധന നടത്താന്‍ ഐക്യരാഷ്ട്രസഭ മുന്‍കൈയെടുക്കണമെന്നും നവാസ് ഷെരീഫ് യുഎന്നില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഏത് വിഷയത്തില്‍ വേണമെങ്കിലും ചര്‍ച്ചയാകാമെന്നും ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു.കശ്മീര്‍ പ്രശ്നം നിലനില്‍ക്കുന്നിടത്തോളം ഇരു രാജ്യങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ ഫലം കാണില്ലെന്നും, ആദ്യം പരിഹാരം കാണേണ്ടത് കശ്മീര്‍ പ്രശ്നത്തിലാണെന്നും ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സര്‍താജ് അസീസ് വ്യക്തമാക്കി.

കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്ന് ലോക രാജ്യങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നും, ഇപ്പോള്‍ സമ്മര്‍ദ്ദം മുഴുവന്‍ ഇന്ത്യയുടേ മേലാണെന്നും സര്‍താജ് അസീസ് ആരോപിക്കുന്നു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button