NewsGulf

ദുബായ് വിമാനത്താവളം അരമണിക്കൂർ അടച്ചിട്ടു

ദുബായ്: ദുബായ് വിമാനത്താവളം അരമണിക്കൂർ അടച്ചിട്ടു. വിമാനത്താവള പരിധിക്കുള്ളില്‍ അജ്ഞാത ഡ്രോണ്‍ പറന്നതിനെ തുടർന്നായിരുന്നു ഇത്. നിരവധി വിമാനങ്ങളുടെ സർവീസ് ഇത് മൂലം തടസപ്പെട്ടു. സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതിനാലാണ് വിമാനത്താവളം അടച്ചിട്ടതെന്ന് അധികൃതർ വ്യക്തമാക്കി.

വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകള്‍ പറത്തുന്നത് നിരോധിച്ചിട്ടുണ്ടെന്നും അക്കാര്യം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നുവെന്നും അധികൃതരുടെ ട്വീറ്റിൽ പറയുന്നു. ഇതിനുമുൻപും ഡ്രോണുകൾ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button