NewsSportsTennis

റഷ്യന്‍ മാലാഖയ്ക്ക് വീണ്ടും റാക്കറ്റേന്താന്‍ അവസരമൊരുങ്ങുന്നു

ഉത്തേജക ഔഷധം ഉപയോഗിച്ചതിന്‍റെ പേരില്‍ ടെന്നീസില്‍ നിന്ന്‍ രണ്ട് വര്‍ഷത്തെ (24-മാസം) വിലക്ക് നേരിട്ടു കൊണ്ടിരുന്ന റഷ്യന്‍ ടെന്നീസ്താരം മരിയ ഷറപ്പോവയ്ക്ക് ആശ്വാസമായി അന്താരാഷ്‌ട്ര കായിക തര്‍ക്കപരിഹാര കോടതി (കാസ്) വിലക്കിന്‍റെ കാലാവധി 9-മാസം വെട്ടിക്കുറച്ച് 15-ആക്കി മാറ്റി. ഇതോടെ 2017 ഏപ്രിലില്‍ ഷറപ്പോവയ്ക്ക് അന്താരാഷ്‌ട്ര ടെന്നീസിലേക്ക് തിരിച്ച് വരാം.

തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായി ഇതിനെ വിശേഷിപ്പിച്ച ഷറപ്പോവ, വിലക്ക് നേരിട്ട മാസങ്ങളില്‍ താന്‍ വിലയേറിയ പാഠങ്ങള്‍ പഠിച്ചുവെന്നും, തന്‍റെ ഈ അവസ്ഥയ്ക്ക് ഒരുപരിധി വരെ കാരണക്കാരായ അന്താരാഷ്‌ട്ര ടെന്നീസ് ഫെഡറേഷനും (ഐടിഎഫ്) വിവിധ ഉത്തേജകവിരുദ്ധ ഏജന്‍സികളും തങ്ങളുടെ പാഠങ്ങള്‍ പഠിച്ചുവെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും പ്രതികരിച്ചു.

29-കാരിയായ ഷറപ്പോവ 5-തവണ ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍പട്ടം അലങ്കരിച്ചിട്ടുണ്ട്. 2016-ജനുവരി മുതല്‍ താന്‍ നേരിട്ട പ്രതിസന്ധികളെപ്പറ്റി വിവരിച്ചുകൊണ്ട് സ്വന്തം ഫേസ്ബുക്ക് പേജില്‍ ഒരു സന്ദേശവും ഷറപ്പോവ കുറിച്ചിട്ടുണ്ട്.

Ct7UAgjUEAAkn09

shortlink

Related Articles

Post Your Comments

Related Articles


Back to top button