KeralaIndiaNews

ഏകീകൃതസിവില്‍ നിയമം;മുസ്ലീം വ്യക്തിനിയമബോര്‍ഡ് രാഷ്ട്രീയം കളിക്കുന്നു; വെങ്കയ്യ നായിഡു

 

ന്യൂഡല്‍ഹി: മുസ്ലീം വ്യക്തിനിയമബോര്‍ഡ് രാഷ്ട്രീയം കളിക്കുന്നുവെന്ന് കേന്ദ്രവാര്‍ത്തവിതരണമന്ത്രി വെങ്കയ്യനായിഡു ആരോപിച്ചു.ഏകീകൃതസിവില്‍ നിയമം, മുത്തലാഖ് എന്നീ പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ഏകപക്ഷീയമായ നിലപാടാണെന്നും ന്യൂനപക്ഷസമുദായങ്ങള്‍ക്കെതിരെയുള്ള നീക്കമാണിതെന്നും ഏകീകൃതസിവില്‍ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച നിയമകമ്മീഷന്‍ പുറപ്പെടുവിച്ച ചോദ്യാവലി ബഹിഷ്ക്കരിക്കുമെന്നും ബോര്‍ഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ മുഴുവന്‍ വ്യക്തികള്‍ക്കും ഒരു നിയമം വേണമെന്ന കാഴ്ചപ്പാടോടെയാണ് നിയമകമ്മീഷന്‍ അഭിപ്രായം തേടിയതെന്ന് കേന്ദ്രവാര്‍ത്തവിതരണമന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. മുത്തലാഖിനെതിരെ പൊതു വികാരമാണ് രാജ്യത്തുള്ളതെന്നും സമവായത്തിന്റെ അടിസ്ഥാനത്തിലെ ഏകികൃതസിവില്‍ നിയമം നടപ്പിലാക്കൂവെന്നും നായിഡു വ്യക്തമാക്കി.

‘മറ്റ് വിഷയങ്ങള്‍ പറഞ്ഞ് ശ്രദ്ധ തിരിച്ച്‌ വിടാനാണ് ബോര്‍ഡ് ശ്രമിക്കുന്നത്. രാഷ്ട്രീയചര്‍ച്ചയായി ഇതിനെ മാറ്റുകയാണ്.സര്‍ക്കാരല്ല മുസ്ലീം വ്യക്തിനിയമബോര്‍ഡാണ് രാഷ്ട്രീയം കളിക്കുന്നതെന്ന്’ കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രനിയമകമ്മീഷനും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button