NewsInternational

ഐ.എസിന്റെ പതനം തത്സമയം കാണാം

യുദ്ധം നടന്നതിന് തെളിവ് ചോദിക്കുന്നവർക്കായി ഇസ്ലാമിക് സ്റ്റേറ്റുമായുള്ള യുദ്ധം തത്സമയം സംപ്രേഷണം ചെയ്ത് അന്താരാഷ്ട്രമാധ്യമങ്ങള്‍. അല്‍ജസീറ, ചാനല്‍ ഫോര്‍ എന്നീ മാധ്യമങ്ങള്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ഇറാഖി സൈന്യത്തിന്റെ യുദ്ധം ലൈവ് ആയി ജനങ്ങളെ കാണിച്ചുകൊണ്ടിരിക്കുകയാണ്.

ഇറാഖി-കുര്‍ദ്-ഫ്രഞ്ച്-അമേരിക്കന്‍ സൈന്യങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെ ഇറാഖില്‍ നിന്ന് തുടച്ചുനീക്കാനായി പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. ഭീകരരുടെ അവസാന ശക്തികേന്ദ്രമായ മൊസൂളില്‍ യുദ്ധം ആരംഭിച്ചുകഴിഞ്ഞു. ഇറാഖിലെ വലിയ നഗരങ്ങളിലൊന്നായ മൊസൂള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഐഎസിന്റെ അധീനതയിലാണ്.

അല്‍ ജസീറയുടെ വീഡിയോയില്‍, റിപ്പോര്‍ട്ടറായ ഹോദ അബ്ദല്‍ ഹമീദാണ് യുദ്ധരംഗങ്ങള്‍ക്കൊപ്പം വിവരങ്ങള്‍ വിശദീകരിച്ച് രംഗത്തുള്ളത്. ഇവര്‍ മൊസൂളിന്റെ പ്രാന്തപ്രദേശത്തു നിന്നാണ് യുദ്ധം വീക്ഷിക്കുന്നത്. അതോടൊപ്പം പ്രേക്ഷകര്‍ പോസ്റ്റ് ചെയ്യുന്ന കമന്റുകള്‍ക്ക് ഇവര്‍ മറുപടിയും നല്‍കിവരുന്നു. സൈന്യത്തോടൊപ്പം സഞ്ചരിച്ചുള്ള ദൃശ്യങ്ങളും ഒപ്പം ലൈവായി കാണിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് തത്സമയ വീഡിയോയ്ക്ക് ലഭിച്ചുവരുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button