NewsIndia

ജനിച്ച് ഒരു ദിവസം മാത്രമുള്ളപ്പോള്‍ ഉപേക്ഷിക്കപ്പെട്ട ബേബി സ്വദ്ധ ഇനി ഡല്‍ഹി പോലീസിന്‍റെ കുഞ്ഞ്!

ന്യൂഡൽഹി:ഒരു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഡല്‍ഹി നഗരത്തിലെ മേല്‍പ്പാലത്തിനടിയിൽ നിന്നും കണ്ടെത്തി.പൊക്കിള്‍ കൊടി പൂര്‍ണമായും വേര്‍പെടാത്ത പെണ്‍കുഞ്ഞിനെ തുണിസഞ്ചിയില്‍ പൊതിഞ്ഞനിലയിൽ വഴിയാത്രക്കാരാണ് കണ്ടെത്തിയത്.വഴിയാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഡല്‍ഹി പൊലീസ് കുഞ്ഞിനെ അടുത്തുള്ള എയിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഡൽഹി പോലീസ് ഏറ്റെടുത്ത പെൺകുഞ്ഞിന് ബേബി സ്വദ്ധ എന്ന് പോലീസുകാർ പേരിടുകയും ചെയ്തു.ഇനി കുട്ടിയുടെ സുരക്ഷയും സംരക്ഷണവും ഡല്‍ഹി പൊലീസിന്റെ മേല്‍നോട്ടത്തിലായിരിക്കും. കൂടാതെ എയിംസിലെ ഡോക്ടര്‍മാരും കുഞ്ഞിന്റെ സംരക്ഷണചുമതല ഏറ്റെടുത്തിട്ടുണ്ട്.കുട്ടി ഇപ്പോൾ എയിംസിലെ നഴ്‌സറി പ്രൈവറ്റ് വാര്‍ഡിൽ ഡോക്ടർമാരുടെ സംരക്ഷണയിലാണ്.ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ജനിച്ചയുടന്‍ ഉപേക്ഷിച്ചതായാണ്പോലീസ് നിഗമനം.തുണി സഞ്ചിയില്‍ നിന്നും കുഞ്ഞിനെ കണ്ടെടുക്കുന്ന സമയത്ത് കുഞ്ഞിന്റെ ദേഹം തുണിയില്‍ പൊതിഞ്ഞിട്ടു പോലുമുണ്ടായിരുന്നില്ലെന്ന് ഡല്‍ഹി പൊലീസ് പറയുന്നു.കുട്ടിയെ ഉപേക്ഷിച്ചവർക്കായുള്ള അന്വേക്ഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഡൽഹി പോലീസ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button