NewsGulf

യെമന്‍ ജയിലിനുനേരെ വ്യോമാക്രമണം

സന: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ ബോംബാക്രമണത്തില്‍ യെമനില്‍ 60 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരിലധികവും തടവുകാരാണ്. 38 ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ യെമനിലെ ഹൂതി വിമതരുടെ കീഴിലുള്ള ജയില്‍ ഉള്‍പ്പെടെയുള്ള സുരക്ഷാകേന്ദ്രങ്ങളിലാണ് വ്യോമാക്രമണം. ഈ ആക്രമണം കഴിഞ്ഞ ദിവസം മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ മക്കയിലേക്ക് ഹുതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടിയാണ് സൗദിയുടെ നടപടി എന്നാണ് വിലയിരുത്തപ്പെടുന്നത്. മക്ക ലക്ഷ്യം വെച്ച മിസൈല്‍ സൗദി തകര്‍ത്തിരുന്നു. യമനിലെ ആക്രമണത്തില്‍ ഏതാനും വിമതരും കൊല്ലപെട്ടിടുണ്ട്.

വിമാനത്തിലെത്തിയ സംഖ്യ സേന ജയിലിനുള്ളിലേക്ക് ബോംബ് വര്‍ഷിച്ച ശേഷം തുടര്‍ച്ചയായ വെടിവെപ്പ് നടത്തുകയായിരുന്നു. അക്രമത്തില്‍ ജയില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരേയും മൃതദേഹങ്ങളും നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് വിമതരുടെ മിസൈല്‍ മക്കയ്ക്ക് 60 കിലോ മീറ്റര്‍ അകലെ വെച്ച് സൗദി തകര്‍ത്തത്. മിസൈല്‍ വിക്ഷേപിച്ചത് യമനിലെ സആദ പ്രവിശ്യയില്‍ നിന്നാണ്. വ്യാഴാഴ്ച രാത്രി 9 മണിക്കായിരുന്നു സംഭവം. മക്കയില്‍ നിന്ന് ഏകദേശം 900 കിലോമീറ്ററോളം അകലെയാണു സആദ. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആണ് മക്കയ്ക്കു നേരെ പ്രയോഗിച്ചതെന്ന് സൗദി പ്രതിരോധ വക്താവ് മേജര്‍ ജനറല്‍ അഹമദ് അസീരി പറഞ്ഞു.

ഇത്തരം ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ഇറാനും ഹിസ്ബുള്ളയും വിമതരെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിമതര്‍ക്കെതിരെ തിരിച്ചടിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹൂത്തി വിമതരും സൗദിക്കു നേരെ മിസൈല്‍ പ്രയോഗിച്ചതായി സ്ഥിരീകരിച്ചു. ബുര്‍കാന്‍ 1 എന്ന മിസൈല്‍ ആണ് പ്രയോഗിച്ചത്. എന്നാല്‍ മിസൈല്‍ മക്കയ്ക്കു നേരെ ആയിരുന്നില്ലെന്നും തിരക്കേറിയ വിമാനത്താവളമായ ജിദ്ദയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നുമാണ് വിമതര്‍ അവകാശപ്പെട്ടത്.

2014 ലാണ് യെമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയയുടെ സേനയും ഹൂതി വിമതരും തമ്മിലുള്ള സംഘര്‍ഷം തുടങ്ങുന്നത്. ഹുതി വിമതര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. ആക്രമണങ്ങളില്‍ എഴുപതിനായിപത്തിലധികം ആളുകള്‍ ഇത് വരെ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ ദിവസം യെമനില്‍ സൗദി ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button