Latest NewsKeralaNewsIndiaInternational

‘മാപ്പ് അപേക്ഷിക്കണം, യെമനിലേക്ക് പോകാൻ അനുവദിക്കണം’: അനുമതി കാത്ത് നിമിഷപ്രിയയുടെ അമ്മയും മകളും

ന്യൂഡല്‍ഹി: യെമന്‍ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായി തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുകയാണ് നിമിഷപ്രിയയുടെ അമ്മയും സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലും. ഇതിന്റെ ഭാഗമായി, 2017ൽ മരിച്ച തലാലിന്റെ ബന്ധുക്കളോടും അവിടുത്തെ ജനതയോടും മാപ്പ് അപേക്ഷിക്കാൻ യെമനിലേക്കു പോകാൻ അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി.

നിമിഷയുടെ മകളുമായി അവരുടെ രാജ്യത്തു ചെന്നു മാപ്പു ചോദിക്കാൻ യാത്രയ്ക്കു വിദേശകാര്യ മന്ത്രാലയത്തിന്റെ അനുവാദം ചോദിച്ചിരിക്കുകയാണ് ഇവർ. അനുവാദം ലഭിച്ചാൽ, മകളെ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി. ഇവരുടെ അഭ്യർത്ഥന മാനിച്ച് യാത്രയ്ക്കാവശ്യമായ സഹായം ചെയ്തു നൽകാമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിൽ വ്യക്തമാക്കി.

കേസിൽ നേരിട്ട് ഇടപെടാനാകില്ലെന്ന് അറിയിച്ചെങ്കിലും, ആവശ്യമായ സഹായം ചെയ്തു നൽകാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. നയതന്ത്ര ഇടപെടൽ സാധ്യമല്ലെന്നാണ് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിൽ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Also Read:ദുഃഖവെള്ളി 2022: ആശംസകൾ, സന്ദേശങ്ങൾ

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍, മരിച്ച യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് നിമിഷയുടെ അമ്മ പ്രേമ തുടക്കം മുതൽ ആവശ്യമുന്നയിച്ച് രംഗത്തുണ്ട്. നിമിഷ കുറ്റം ചെയ്തിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നുമായിരുന്നു പ്രേമ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button