NewsGulf

റിയാദിൽ തെരുവ് നായ്ക്കളുടെ മാംസം റെസ്റ്റോറന്റുകളിൽ ഉപയോഗിക്കുന്നുവെന്ന വാർത്ത: വിശദീകരണവുമായി മന്ത്രാലയം

റിയാദ്: തെരുവ് നായ്ക്കളുടെ മാംസം റെസ്റ്റോറന്റുകളിൽ ഉപയോഗിക്കുന്നുവെന്ന പ്രചാരണത്തിന് വിശദീകരണവുമായി മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. വിദേശികള്‍ നടത്തുന്ന റസ്‌റ്റോറന്റില്‍ തെരുവ് നായ്ക്കളുടെയും പൂച്ചകളുടെയും മാംസങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും ജീവനക്കാരെ അറസ്റ്റ് ചെയ്‌തെന്നുമുള്ള റിപ്പോർട്ട് അടക്കമുള്ള ചിത്രങ്ങൾ ആയിരുന്നു പ്രചരിച്ചത്.

ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും വാർത്തകളുടെ സത്യാവസ്ഥ അറിയാൻ ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ ഇത്തരം വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ കുറ്റകൃത്യം ചുമത്തി ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button