Latest NewsSaudi ArabiaNewsGulf

സൗദിയില്‍ ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

റിയാദ്: വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച്ച വരെ സൗദിയിലെ ചില മേഖലകളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പ്.

മഴക്കുള്ള സാധ്യത തുടരുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും വെള്ളം കെട്ടിനില്‍ക്കാനും ഒഴുക്കിനും സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. മക്ക മേഖലയുടെ ചില ഭാഗങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മേലഖ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റും മുന്നറിപ്പ് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button