Uncategorized

96 ലക്ഷം രൂപയുടെ അസാധുവാക്കിയ ആയിരം രൂപ നോട്ടുകളുമായി യുവാവ് പിടിയിൽ

ന്യൂഡൽഹി:അസാധുവാക്കിയ 1000 രൂപ നോട്ടുകളുമായി യുവാവ് പോലീസ് പിടിയിൽ. ഡൽഹിയിലെ മധുവിഹാറിലാണ് സംഭവം. ഏകദേശം 96 ലക്ഷം രൂപ മൂല്യം വരുന്ന കറന്‍സി നോട്ടുകളാണ് നാസര്‍ ഇ ആലം എന്ന 32 കാരനിൽ നിന്ന് പോലീസ് പിടികൂടിയത്.

പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ഇയാൾ വ്യക്തമായ മറുപടി നൽകിയിട്ടില്ല.ഡൽഹി പോലീസ് ആക്ട് 103 പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിവരം ആദായ നികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button