Kerala

കേരളത്തിലെ യുവാക്കളെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട്

തിരുവനന്തപുരം : കേരളത്തിലെ യുവാക്കളെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട്. സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയും ദേശീയ ആരോഗ്യ മിഷനും ചേര്‍ന്നു നടത്തിയ പഠനപ്രകാരം 18 നുമേല്‍ പ്രായമുള്ള 12.43% പേര്‍ മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നാണ് കണ്ടെത്തിയത്. കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ സര്‍ക്കാരിന്റെ ആരോഗ്യനയത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ഗുരുതരമാനസിക വൈകല്യം(സൈക്കോസിസ്) മൂലം ദുരിതമനുഭവിക്കുന്ന 0.71% പേരുണ്ട്. ഒമ്പതു ശതമാനം പേര്‍ വിഷാദരോഗത്തിന് അടിമപ്പെട്ടവരാണ്. മദ്യപാനവുമായി ബന്ധപ്പെട്ട് മാനസിക ദുരിതമനുഭവിക്കുന്ന 1.46 ശതമാനമുണ്ട്. മാനസികരോഗികളില്‍ 25% പേര്‍ മാത്രമാണ് ചികിത്സ ലഭിക്കാത്തവര്‍. 42.88% രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുമ്പോള്‍ സ്വകാര്യ ആശുപത്രികളിലെത്തുന്നവര്‍ 29.24%. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍മപദ്ധതി തയാറാക്കി മാനസികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു.

പഠനത്തിനായി അനുവദിച്ച 1.5 കോടിയില്‍ 34 ലക്ഷം രൂപമാത്രമാണ് അഞ്ചു ജില്ലകളിലെ സര്‍വേയ്ക്കായി ചെലവായത്. ബാക്കി തുക ഉപയോഗിച്ച് മറ്റു ജില്ലകളില്‍ക്കൂടി സര്‍വേ നടത്തും. പരിശീലനം ലഭിച്ച ആശാ വര്‍ക്കര്‍മാരാണ് സര്‍വേ നടത്തിയത്. സര്‍വേയ്ക്കു നേതൃത്വം നല്‍കിയ ഡോ.ഡി രാജു, ആലപ്പുഴ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. വി സതീഷ് എന്നിവര്‍ ചേര്‍ന്ന് മന്ത്രിക്കു റിപ്പോര്‍ട്ട് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button