NewsIndia

ജിയോയെ വെല്ലാൻ സൗജന്യ കോളിംഗുമായി വോഡഫോണ്‍

ന്യൂഡൽഹി: ജിയോയുടെ ഓഫറുകൾ വെല്ലാൻ പുതിയ ഓഫറുകളുമായി വൊഡാഫോണും രംഗത്ത്. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് സൗജന്യ അണ്‍ലിമിറ്റഡ് വോയ്‌സ് കോളാണ് വോഡഫോണിന്റെ ഓഫര്‍. 144, 344 രൂപയുടെ പ്ലാനില്‍ രാജ്യത്തെമ്പാടും അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി കോളുകളും ഡാറ്റയുമാണ് വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിയ്ക്കുന്നത്.

144 രൂപയുടെ ഓഫറിൽ രാജ്യത്തുടനീളമുള്ള എത് നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍-എസ്ടിഡി കോള്‍ ഓഫറും 300 എംബി 4ജി ഡാറ്റയുമാണ് ലഭിക്കുന്നത്. ഒപ്പം, നാഷണല്‍ റോമിങ്ങ് ഇന്‍കമിങ്ങ് കോളുകള്‍ക്ക് മേല്‍ റോമിങ്ങ് ചാര്‍ജുകളും ഉണ്ടാകില്ല. 28 ദിവസമാണ് ഓഫറിന്റെ കാലാവധി.

344 രൂപയുടെ ഓഫറിലും അൺലിമിറ്റഡ് ലോക്കൽ- എസ്ടിഡി കോളുകൾ ലഭ്യമാണ്. അതേസമയം, ഓഫറിന് കീഴില്‍ ഉപഭോക്താവിന് 1 ജിബി 4ജി ഡാറ്റയാണ് ലഭിക്കുക. 28 ദിവസമാണ് ഈ ഓഫറിന്റെയും കാലാവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button