NewsIndia

കള്ളപ്പണവേട്ട തുടരുന്നു: ഒന്നരകോടിയോളം രൂപ പിടിച്ചെടുത്തു

മുംബൈ : മുംബൈ അന്ധേരിക്കു സമീപം പോലീസ് നടത്തിയ റെയ്ഡില്‍ 1.40 കോടിയുടെ നോട്ടുകള്‍ പിടികൂടി. കാറില്‍ കടത്തുകയായിരുന്ന പണം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്നും ഡിസിപി അശോക് ദുധേ പറഞ്ഞു. പുതിയ രണ്ടായിരത്തിന്റെ നോട്ടുകളാണ് പിടികൂടിയിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button