KeralaNews

അന്യസംസ്ഥാന തൊഴിലാളികളുടെ മര്‍ദ്ദനമേറ്റ എഎസ്‌ഐ ആശുപത്രിയില്‍

കോട്ടയം : അന്യസംസ്ഥാന തൊഴിലാളികളുടെ മര്‍ദ്ദനമേറ്റ് അവശനായ എഎസ്‌ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോട്ടയത്താണ് സംഭവം. ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എ എസ് ഐ ക്കാണ് ഞായറാഴ്ച രാത്രി മർദ്ദനമേറ്റത്. പാലാ ടൗണ്‍ ബസ് സ്റ്റാന്‍റില്‍ ഗതാഗത നിയന്ത്രണത്തിനായിഎത്തിയ എഎസ്‌ഐ ബിജു സൈമണിനാണ് ഈ ദുരനുഭവം ഉണ്ടായത്.

പാലാ ബസ് സ്റ്റാന്റിനു സമീപം വഴക്കിടുകയായിരുന്ന ബംഗാളി യുവാക്കളെ പ്രശ്നത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോൾ സംഘം ചേർന്ന് യുവാക്കൾ ആക്രമിക്കുകയായിരുന്നു.ഇതോടെ നാട്ടുകാർ ഇടപെടുകയും പോലീസ് സംഘവുമെത്തി യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ബിജു സൈമൺ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button