Crime

ഉത്തര്‍പ്രദേശിൽ 11 പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ഒരു കുടുംബത്തിലെ പത്തുപേര്‍ ഉള്‍പ്പെടെ പതിനൊന്ന് പേരെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ എട്ടുപേര്‍ കുട്ടികളാണ്. മറ്റു മൂന്നുപേരില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണുള്ളത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.
മഹോന വെസ്റ്റ് വില്ലേജിലെ ബസാര്‍ ഷുക്കുള്‍ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴുത്ത് അറത്താണ് പലരേയും കൊലപ്പെടുത്തിയിരിക്കുന്നത്. രണ്ട് മൃതദേഹങ്ങള്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close