Kerala

പ്രഥമ നീറ്റ് പി.ജി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്

തിരുവനന്തപുരം : പ്രഥമ അഖിലേന്ത്യാ നീറ്റ് പി.ജി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്. തിരുവനന്തപുരം പേരൂര്‍ക്കട കൊച്ചു പറമ്പില്‍ അഡ്വ. കെ.എ. സഫീറിന്റെയും നസീറയുടെയും മകള്‍ ഡോ. ഷബ്‌നമാണ് ഒന്നാം റാങ്ക് നേടിയത്. സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ആദ്യ ചാന്‍സില്‍ 397ആം റാങ്ക് നേടിയ ഷബ്‌നം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് എം.ബി.ബി.എസ് നേടിയത്. ഹോളി ഏഞ്ചല്‍സില്‍ നിന്ന് ഐ.സി.എസ്.ഇ സിലബസില്‍ പത്താം ക്‌ളാസും ആര്യാ സെന്‍ട്രല്‍ സ്‌കൂളില്‍ നിന്ന് പന്ത്രണ്ടാം ക്ലാസും ഉയര്‍ന്ന ഗ്രേഡോടെയാണ് വിജയിച്ചത്.

ഇന്ത്യയിലെ അതിപ്രശസ്തമായ മൂന്നാമത്തെ മെഡിക്കല്‍ കോളേജായ ജിമ്പറില്‍ ജനറല്‍ മെഡിസിനില്‍ പി.ജിക്ക് പഠിക്കുകയാണ് ഷബ്‌നം. ഒരാഴ്ച മുമ്പാണ് അവിടെ ചേര്‍ന്നത്. പത്തൊന്‍പതാമത്തെ റാങ്കായിരുന്നു ജിപ്മപറിന്റെ എന്‍ട്രന്‍സില്‍. ഒന്നാം റാങ്ക് കിട്ടിയതിന്റെ സന്തോഷം ഏറെ ആഹ്‌ളാദം പകര്‍ന്നെങ്കിലും ജിപ്മറില്‍ തന്നെ തുടര്‍ന്ന് പഠിക്കണമെന്നാണ് ഷബ്‌നത്തിന്റെ മോഹം. ഡോക്ടറാകണമെന്ന ആഗ്രഹം കുട്ടിക്കാലത്തെ ഉണ്ടായിരുന്നു. ഡല്‍ഹി അക്കാഡിമി ഒഫ് മെഡിക്കല്‍ സയന്‍സസി(ഡാംസ്) തിരുവനന്തപുരത്തെ സെന്ററിലാണ് എന്‍ട്രന്‍സിന് കോച്ചിംഗ് നടത്തിയത്. ദിവസവും 12 മണിക്കൂര്‍ പഠിച്ചാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. മൂത്തസഹോദരി തസ്നിന്‍ ആസ്‌ട്രേലിയയില്‍ നഴ്‌സാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button