Crime

മണപ്പുറം ഫിനാന്‍സില്‍ കവർച്ച ; കോടികളുടെ സ്വർണം മോഷണം പോയി

ഗുഡ്ഗാവ്: മ​​ണ​​പ്പു​​റം ഫി​​നാ​​ന്‍​​സി​​ന്‍റെ ഗു​​ഡ്ഗാ​​വി​​ലെ ശാഖയില്‍ വ​​ന്‍ കവര്‍ച്ച.വെള്ളിയാഴ്ചയാണ് സംഭവം. എ​ട്ട് പേ​ര​ട​ങ്ങു​ന്ന ആ​​യു​​ധ​​ധാ​​രി​​ക​​ള്‍ ബാ​​ങ്കി​​ലേ​​ക്ക് ഇ​​ര​​ച്ചു​​ക​​യ​​റിയ ശേഷം ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഭീഷണിയില്‍ ഭയന്ന് പോയ ബാങ്ക് ജീവനക്കാര്‍ പോലീസിനേയും മറ്റു ആളുകളേയും വിവരമറിയിക്കാന്‍ കഴിയുന്നതിന് മുമ്ബേ മോഷ്ടാക്കള്‍ പണവും സ്വര്‍ണവുമായി കടന്നു കളഞ്ഞു 32 കി​​ലോ സ്വര്‍​​ണം മോഷ്ടിക്കപ്പെട്ടതായാണ് വിവരം. ഇതിന് ഏ​​ക​​ദേ​​ശം പത്തുകോ​​ടി യോളം രൂപ വരും. 7.8 ല​​ക്ഷം രൂ​​പ​​യും മോഷ്ടാക്കള്‍ ക​​വ​​ര്‍​​ന്നു.ആകെ 10 കോടി 8 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.പോലീസും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച്‌ ആവശ്യമുള്ള തെളിവുകള്‍ ശേഖരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button