India

ഇന്ത്യയിലെ ഏക സജീവ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിയിലേക്കെന്ന് വിദഗ്ദ്ധര്‍

പനാജി : ഇന്ത്യയിലെ ഏക സജീവ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിയിലേക്കെന്ന് വിദഗ്ദ്ധര്‍. ആന്റമാന്‍ നിക്കോബാര്‍ ദ്വീപിലുള്ള അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിക്കാനൊരുങ്ങുന്നത്. പര്‍വ്വതം സജീവമായെന്നും പുകയും ലാവയും പര്‍വ്വതത്തില്‍ നിന്നും പ്രവഹിക്കാന്‍ തുടങ്ങിയെന്നും ദേശീയ സമുദ്ര പഠന വിഭാഗത്തിലെ അഭി മുദോത്ക്കര്‍ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. ഗവേഷണത്തിനു മുന്നോടിയായി ജനുവരി 27ന് വൈകിട്ട് ഗവേഷണത്തിനുപയോഗിക്കുന്ന കപ്പല്‍ ആര്‍.വി സിന്ധു സങ്കല്‍പ് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

150 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയില്‍ ഒരു അഗ്‌നിപര്‍വ്വത സ്‌ഫോടനം ഉണ്ടാകുന്നത്. നീണ്ടകാലമായി ഉറങ്ങിക്കിടന്നിരുന്ന അഗ്‌നിപര്‍വ്വതം 1991 മുതലാണ് സജീവമാകുന്നത്. അഗ്‌നിപര്‍വ്വതത്തില്‍ നിന്നും ചാരം വമിക്കാന്‍ തുടങ്ങിയെന്നും ഇത് പൊട്ടിത്തെറിക്കാന്‍ തുടങ്ങുന്നതിന്റെ സൂചനയാണെന്നും ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമദ്രപഠനവിഭാഗത്തിലെ വിദഗ്ദ്ധര്‍ വ്യക്തമാക്കി. ഗവേഷണ സംഘം പര്‍വ്വതത്തിന്റെ മീറ്ററുകള്‍ സമീപത്തെത്തി നിരീക്ഷണം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button