NewsIndia

സ്വച്ഛ് ഭാരത് നടത്താന്‍ മോദി ഏല്‍പ്പിച്ചിരിക്കുന്ന ഈ ഐ.എ.എസുകാരന്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ ഞെട്ടിക്കുന്നത് ഇങ്ങനെ

സ്വച്ഛ് ഭാരത് നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏല്‍പ്പിച്ചിരിക്കുന്ന ഈ ഐ.എ.എസുകാരന്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ ഞെട്ടിക്കുകയാണ്. ഗംഗാദേവിപ്പള്ളി ഗ്രാമത്തിലെത്തിയ പരമേശ്വരൻ അയ്യർ സ്വന്തം കൈകൊണ്ടാണ് ഗ്രാമത്തിലെ ടോയ്‌ലറ്റ് വൃത്തിയാക്കാനിറങ്ങിയത്. പരമേശ്വരൻ അയ്യരുടെ പ്രവർത്തിയെ പ്രധാനമന്ത്രി തന്റെ മൻകീബാത്ത് പ്രസംഗത്തിൽ അഭിനന്ദിക്കുകയും ചെയ്തു.

അയ്യർ 40-ഓളം ഉദ്യോഗസ്ഥർക്കൊപ്പമാണ് പതിനെട്ടാം തീയതി ഗംഗാദേവിപ്പള്ളി ഗ്രാമത്തിലെത്തിയത്. ഈ സംഘത്തിൽ ഗ്രാമ വികസന വകുപ്പുകളുമായി ബന്ധപ്പെട്ട 25 പ്രിൻസിപ്പൽ സെക്രട്ടറിമാരുംഉണ്ടായിരുന്നു. കൂടാതെ യുണിസെഫിന്റെ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. മനുഷ്യവിസർജ്യം വേഗത്തിൽ സംസ്‌കരിക്കപ്പെടുന്ന ഇരട്ടക്കുഴി കക്കൂസുകളെക്കുറിച്ച് പഠിക്കുന്നതിനാണ് സംഘം ഗ്രാമത്തിലെത്തിയത്. ഏഴ് വീടുകളിലെ ഇത്തരം കക്കൂസുകൾ പരിശോധിക്കുന്നതിനിടെയാണ് അതിലൊരെണ്ണം സ്വന്തം നിലയ്ക്ക് വൃത്തിയാക്കാൻ പരമേശ്വരൻ അയ്യർ തയ്യാറായത്. ഇരട്ടക്കുഴി ടോയ്‌ലറ്റുകൾ വൃത്തിയാക്കാനും എളുപ്പമാണെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

കൈകൊണ്ട് കുഴിയുടെ മൂടി മാറ്റുകയും അതിലെ മണ്ണ് നീക്കം ചെയ്യുകയും ചെയ്ത അയ്യരുടെ പ്രവർത്തികണ്ട് ഉദ്യോഗസ്ഥർ ഞെട്ടി. ഇത് കണ്ട നാട്ടുകാരും ആവശഭരിതരായി. മാത്രമല്ല അവർക്ക് സ്വഛ ഭാരതിന്റെ മൂല്യം മനസ്സിലായെന്നും വാറങ്കൽ സബ്കളക്ടർ പ്രശാന്ത് ജീവൻ പാട്ടീൽ പറഞ്ഞു. ഗംഗാദേവിപ്പള്ളി ഗ്രാമത്തിൽ 16 വർഷമായി ഉപയോഗിക്കുന്നതാണ് ഇരട്ടക്കുഴി കക്കൂസുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button