KeralaNews

പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് യുവതി അറസ്റ്റില്‍; പീഡനം നടത്തിയത് നഗ്നചിത്രങ്ങള്‍ പകര്‍ത്തി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. പള്ളൂരുത്തി എംഎല്‍എ റോഡില്‍ കണ്ടത്തിപ്പറമ്പ് വീട്ടില്‍ സിനി(26) ആണ് പിടിയിലായത്.

പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ച യുവതി വീട്ടില്‍ കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശകയായിരുന്നു. വസ്ത്രം മാറുകയായിരുന്ന പെണ്‍കുട്ടിയുടെ നഗ്നവീഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഇത് ഫേസ് ബുക്കിലിടുമെന്ന് ഭീഷണിപ്പെടുത്തി സിനി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവരുദ്ധപീഡനത്തിന് വിധേയയാക്കുകയായിരുന്നു.

എതിര്‍ത്ത കുട്ടിയെ മര്‍ദിച്ച് വിവസ്ത്രയാക്കി പീഡിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഇതു കാണിച്ച് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചുവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ ബാഗുപരിശോധിച്ചപ്പോള്‍ സിനീഷ് എന്ന പേരില്‍ സിനി കുട്ടിക്ക് നല്‍കിയ പ്രണയലേഖനങ്ങള്‍ വീട്ടുകാര്‍ കണ്ടെടുത്തു. ഇതേതുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍പ്രവര്‍ത്തകരെ വിവരമറിയിക്കുകയും അവര്‍ വിവരം ചോദിച്ചറിയുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

പോലീസ് തുടര്‍ന്ന് സിനിയുടെ വീട്ടില്‍ പരിശോധനടത്തുകയും പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍, സിംകാര്‍ഡ്, കൃത്രിമ ലൈംഗിക ഉപകരണങ്ങള്‍ തുടങ്ങിയവ വീട്ടില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button