FootballNewsInternational

പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പേരിൽ കടത്താൻ ശ്രമിച്ച കോടികളുടെ മയക്കുമരുന്ന് പിടികൂടി

ലിമ : പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പേരിൽ കടത്താൻ ശ്രമിച്ച കോടികളുടെ മയക്കുമരുന്ന് പിടികൂടി. അർജന്‍റീനയുടെ സൂപ്പർതാരം ലയണൽ മെസിയുടെ പേരുള്ള 560 കോടിയോളം വിലവരുന്ന കൊക്കെയ്ൻ ആണ് പെറു പോലീസ് കണ്ടെടുത്തത്.

വിവിധ കണ്ടെയ്നറുകളിൽ മറ്റ് സാധനങ്ങൾക്കൊപ്പം ബെൽജിയത്തിലേക്ക് കടത്താനൊരുങ്ങുന്നതിനിടെയാണ് 1417 കിലോ മയക്കു മരുന്ന്‍ പോലീസ് പിടികൂടിയത്. മെസിയുടെ ചിത്രവും പേരും ബാഴ്സയുടെ ലോഗോയും അച്ചടിച്ച കവറിനുള്ളിലാണ് കൊക്കെയ്ൻ വിൽപനക്കെത്തിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button