KeralaNews

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ: ഗ്രാമീണ റോഡുകൾക്ക് കേന്ദ്രം നൽകുന്ന ധനസഹായം കേരളത്തിന് നഷ്ടമായി

ന്യൂഡൽഹി: ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി കേന്ദ്രസര്‍ക്കാര്‍ നൽകുന്ന ധനസഹായം കേരളത്തിന് നഷ്ടമായി. സംസ്ഥാന സർക്കാർ ഗ്രാമീണറോഡുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതും വിവരങ്ങള്‍ കേന്ദ്രത്തെ അറിയിക്കാത്തതുമാണ് പദ്ധതി തുക നഷ്ടപ്പെടാൻ കാരണം. 14 സംസ്ഥാനങ്ങള്‍ക്കും കൂടി 1076 കോടി രൂപയാണ് കേന്ദ്രം നൽകിയത്.

പ്രധാനമന്ത്രി ഗ്രാമീണ റോഡു വികസനപദ്ധതി(പിഎംജിഎസ്‌വൈ) പ്രകാരം റോഡുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെങ്കിലും അറ്റകുറ്റപ്പണികള്‍ക്കായി ആദ്യമായി പ്രധാനമന്ത്രിയുടെ ഓഫീസ് ധനസഹായം നല്‍കുകയായിരുന്നു. പിഎസ്ജിവൈയുടെ രണ്ടാം ഘട്ടത്തില്‍ അനുവദിക്കപ്പെട്ട പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വേഗം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button