Latest NewsNewsIndiaInternational

സിംഗപ്പൂർ ഐ ടി മേഖലയിലെ ഇന്ത്യൻ ഭാഗ്യാന്വേഷികൾക്ക് തിരിച്ചടി

ന്യൂഡൽഹി: അമേരിക്കക്കു പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ഐടി പ്രൊഫഷണലുകൾക്ക് സിംഗപ്പൂർ വിസ നിഷേധിക്കുന്നു.സ്വദേശികളായ ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സിംഗപ്പൂർ സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി സിംഗപ്പൂരിലെ ഇന്ത്യൻ കമ്പനികൾക്കും സ്വദേശികളായ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകണമെന്ന് നിർദ്ദേശമുണ്ട്.

2016 ന്റെ ആരംഭത്തിൽ തന്നെ ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നിയന്ത്രണത്തിനെപ്പറ്റി ചർച്ചകൾ നടന്നിരുന്നു.ഇന്ത്യയിൽനിന്നുള്ള ഉദ്യോഗാർഥികളെ നിയന്ത്രിക്കുന്നതിന് എക്കണോമിക് നീഡ് ടെസ്റ്റ് എന്ന പേരിൽ ചില നടപടിക്രമങ്ങൾ ആരംഭിച്ചു എന്നും റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകൾക്ക് വിരുദ്ധമാണെന്നാണ് റിപ്പോർട്ട്.

ഒരേ യോഗ്യതകളുള്ള സ്വദേശിയുടെയും വിദേശിയുടെയും അപേക്ഷകളിന്മേൽ സ്വദേശിയായ ഉദ്യോഗാർഥിക്ക് മുൻഗണന നൽകണമെന്ന് മിക്കവവാറും എല്ലാ രാജ്യങ്ങളും ശുപാർശ ചെയ്തിട്ടുണ്ട്. സിംഗപ്പൂരിൽ നിബന്ധന കടുത്തതോടെ ചില കമ്പനികൾ മറ്റു രാജ്യങ്ങളിലേയ്ക്ക് തങ്ങളുടെ പ്രവർത്തനം മാറ്റുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button