KeralaLatest News

ടിപി സെന്‍കുമാറിന്റെ നിയമന കാര്യത്തില്‍ ഹൈക്കോടതി പരാമര്‍ശം സര്‍ക്കാരിന് തിരിച്ചടി

ഡിജിപി ടിപി സെന്‍കുമാറിന്റെ ഹര്‍ജി സര്‍ക്കാരിന് തിരിച്ചടിയായി. സെന്‍കുമാറിന്റെ നിയമന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്ക് സെന്‍കുമാറിനെ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ നിയമനം വൈകുന്നത് ചോദ്യം ചെയ്താണ് സെന്‍കുമാര്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button