Latest NewsIndia

പാക്കിസ്ഥാന്‍ ശബ്ദമുണ്ടാക്കുകയേയുള്ളൂ, ഒന്നിനും കൊള്ളില്ലെന്ന് മനോഹര്‍ പരീക്കര്‍

പനാജി: പാക്കിസ്ഥാനെതിരെ പ്രതികരിച്ച് മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. പാക്കിസ്ഥാന്‍ വെറുതെ ശബ്ദമുണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് വെറും ശബ്ദം മാത്രമേയുള്ളൂ, പാക്കിസ്ഥാന്‍ കാലി പാത്രമാണെന്നും മനോഹര്‍ പരീക്കര്‍ പറയുന്നു. കാലി പാത്രങ്ങള്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ അപകടകരമായ ഒരു ഗെയിം കളിക്കുന്നു. ഇന്ത്യ തിരിച്ചടിച്ചാല്‍ പാക്കിസ്ഥാന് എതിര്‍ത്തുനില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഇന്ത്യ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല, സാമാധാനമാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയ്ക്ക് ജാദവിനെ തിരിച്ച് വേണമെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു. ജാദവ് ഇറാനിലായിരുന്നുവെന്നും അദ്ദേഹത്തെ താലിബാന്‍ തട്ടിക്കൊണ്ടു പോയതാണെന്നും മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button