Latest NewsNewsInternational

വീണ്ടും പ്രകോപനവുമായി ഉത്തരകൊറിയ

വാഷിങ്ടൺ•സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. എന്നാൽ, മിസൈൽ പരീക്ഷണം പരാജയമായിരുന്നുവെന്നും വിക്ഷേപിച്ചയുടൻ മിസൈൽ പൊട്ടിത്തെറിച്ചതായും അമേരിക്കയും ദക്ഷിണ കൊറിയയും അറിയിച്ചു.

അമേരിക്കയുടെ വൻകിട വിമാനവാഹിനി പടക്കപ്പൽ യു.എസ്.എസ് കാൾ വിൽസൺ ഉത്തര കൊറിയൻ തീരത്തേക്ക് അടുക്കുന്നതിനിടയിലാണ് മിസൈൽ പരീക്ഷണം നടന്നത്.

പാളിപ്പോയ മിസൈൽ പരീക്ഷണം പ്രസിഡൻറ് ഡോണാൾഡ് ട്രംപും സർക്കാറും അറിഞ്ഞതായി യു.എസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് പറഞ്ഞു. പ്രസിഡൻറ് ഒന്നും പ്രതികരിച്ചിട്ടില്ല. ഉത്തര കൊറിയയുടെ ആണവ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ യു.എസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് ദക്ഷിണ കൊറിയയിലെ സിയോളിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് മിസൈൽ പരീക്ഷണ വാർത്ത പുറത്തുവന്നത്. അതേസമയം, ഉത്തര കൊറിയൻ അധികൃതരോ ഔദ്യോഗിക മാധ്യമമോ ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല. മിസൈൽ പരീക്ഷണത്തിലും ഉത്തര കൊറിയ ആണവഭീതിയുയർത്തുന്നതിലും ബ്രിട്ടൻ ആശങ്ക അറിയിച്ചു. യു.എൻ പ്രമേയങ്ങൾ അനുസരിക്കാൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ ഉത്തര കൊറിയയോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button