KeralaLatest News

സഖാവ് സിനിമയുടെ വ്യാജന്‍: റെയ്ഡില്‍ 10പേര്‍ പിടിയില്‍

തിരുവനന്തപുരം: നിവിന്‍ പോളിയുടെ പ്രേമം എന്ന ചിത്രത്തിന്റെ വ്യാജന്‍ പുറത്തിറങ്ങിയ വിവാദം മറക്കാനിടയില്ല. നിവിന്‍ പോളിയുടെ അടുത്ത ചിത്രത്തിന്റെ വ്യാജനും പുറത്തിറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത് കണ്ടെത്താന്‍ വ്യാപക റെയ്ഡ് നടത്തി.

ആന്റി പൈറസി റെയ്ഡില്‍ പത്ത് പേരെ പിടികൂടി. പിടികൂടിയവരില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക്കുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നാണ് അധികൃതര്‍ പറയുന്നത്. സഖാവ് മാത്രമല്ല, ജോര്‍ജേട്ടന്‍സ് പൂരം, ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളുടെ വ്യാജ പതിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button