Latest NewsNewsInternationalUncategorized

ഉത്തര കൊറിയയ്‌ക്കെതിരെ അമേരിക്കക്ക് പിന്തുണയുമായി ജപ്പാന്റെ ഏറ്റവും വലിയ പടക്കപ്പലിന്റെ അകമ്പടി

 

വാഷിംഗ്ടണ്‍:  ഉത്തരകൊറിയക്കെതിരായ സൈനിക നീക്കങ്ങളില്‍ അമേരിക്കക്ക് സഹായഹസ്തവുമായി ജപ്പാന്‍.അമേരിക്കന്‍ വിമാനവാഹിനി കപ്പലായ യുഎസ്‌എസ് കാള്‍ വിന്‍സണ്‍ കൊറിയന്‍ തീരത്തോടടുക്കുന്ന സമയത്തു തന്നെയാണ് യുഎസ്‌എസ് കാള്‍ വിന്‍സണ് അകമ്പടിയാകാന്‍ ജപ്പാന്റെ ഏറ്റവും വലിയ പടക്കപ്പലായ ഇസ്സുമോ യാത്ര പുറപ്പെട്ടതായുള്ള വാർത്തകൾ വരുന്നത്. വാർത്ത പുറത്തു വിട്ടത് തന്നെ ജപ്പാന്‍ പ്രതിരോധ മന്ത്രി ടൊമോമി ഇനാഡ ആയിരുന്നു .

ജപ്പാന്റെ ഏറ്റവും വലിയ പടക്കപ്പലായ ഇസ്സുമോ യോകോസുമാ തീരം വിട്ടതായി പ്രതിരോധ മന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.അമേരിക്കന്‍ കപ്പലിനാവശ്യമായ സഹായം ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ജപ്പാന്‍ പ്രതിരോധ മന്ത്രി പറഞ്ഞു.അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടെയും വിലക്ക് ലംഘിച്ച്‌ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം തുടരുകയാണ്. ഏതു നിമിഷവും യുദ്ധം ഉണ്ടായേക്കാം എന്ന സൂചനകളാണ് പുറത്ത് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button