USALatest NewsInternational

ആകാശത്തുനിന്ന് ഒരു അഗ്നിഗോളം വാഹനങ്ങള്‍ക്കുമുന്നില്‍ വീണു: വിമാനം തകരുന്ന വീഡിയോ കാണാം

വാഷിങ്ടണ്‍: പെട്ടെന്നാണ് ആകാശത്തുനിന്ന് ഒരു അഗ്നിഗോളം ഭൂമിയിലേക്ക് പതിച്ചത്. വൈദ്യുതി കമ്പികളിലും പോസ്റ്റുകളിലും, ട്രാഫിക് ലൈറ്റുകളിലും തട്ടി വിമാനം നിരവധി വാഹനങ്ങള്‍ക്കു മുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ വൈറലായി.

വാഷിങ്ടണിലെ മകില്‍ടെയോയിലാണ് സംഭവം. പൈന്‍ ഫീല്‍ഡ് വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഒറ്റ എന്‍ജിന്‍ വിമാനമാണ് തകര്‍ന്നുവീണത്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. തീയും പുകയും ഉയര്‍ന്നതോടെ വാഹനത്തിനുള്ളില്‍ വരെ ചൂട് അനുഭവപ്പെട്ടതായി ഡ്രൈവര്‍മാര്‍ പറയുന്നു.

flight-crashനിരവധി വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. എന്നാല്‍, അപകടത്തില്‍ പൈലറ്റിനും സഹയാത്രികര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് പറയുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button