Latest NewsIndiaNews

ബൈക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു; 6 വയസുകാരി രക്ഷപെട്ടു

ഡൽഹി: ബൈക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. ബൈക്ക് യാത്രികരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന 6 വയസുകാരിയായ മകൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കുഞ്ഞിനെ ഡോക്ടറെ കാണിച്ച് വരുന്ന വഴിയ്ക്ക് ഉണ്ടായ അപകടത്തില്‍ അച്ഛനും അമ്മയും ചേട്ടനും മരിച്ചു.

സുഖമില്ലാത്ത മകളേയും കൊണ്ട് ബൈക്കില്‍ ഡോക്ടറുടെ അടുത്തേയ്ക്ക് പോയതായിരുന്നു സഞ്ജീവും ഭാര്യ ഭാര്യ സുന്ദരയും. മൂത്ത മകനും ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. ഡോക്ടറെ കണ്ട ശേഷം മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്.

അമിത വേഗത്തില്‍ എത്തിയ കാര്‍ കുടുംബം സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിയ്ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഞ്ജീവും മകനും തല്‍ക്ഷണം മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഭാര്യ മരിച്ചത്. സുന്ദരയുടെ മടിയില്‍ ഇരിയ്ക്കുകയായിരുന്ന കുഞ്ഞ് ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീഴുകയായിരുന്നു. കുഞ്ഞിന് നിസ്സാര പരിക്കുകള്‍ മാത്രമാണ് ഉള്ളത്. തലയ്‌ക്കേറ്റ പരിക്കാണ് മറ്റുള്ളവരുടെ മരണത്തിന് ഇടയാക്കിയത്.

ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. എന്നാല്‍ വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് അവിടെ അപകടസ്ഥലത്ത് നിന്ന് കണ്ടെത്തി. ഇത് ഉപയോഗിച്ച് കാർ ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button